ദോഹ: സ്മാർട്ട് ഉപകരണങ്ങൾ, പ്രത്യേകിച്ച് വീടുകളിൽ, വേണ്ടത്ര ജാഗ്രതയില്ലാതെ ഉപയോഗിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയായേക്കാം. ഇത് ഹാക്കർമാർക്ക് കടന്നുകയറാനുള്ള അവസരമൊരുക്കുകയും, സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാകുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ വേണ്ട ജാഗ്രത പാലിക്കാത്തതുകൊണ്ടുള്ള അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ‘നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി’.
കൃത്യമായി സുരക്ഷാ, സ്വകാര്യത ക്രമീകരണങ്ങൾ (security and privacy settings) കൃത്യമായി പരിശോധിക്കുന്നതും, അവ ശരിയായ രീതിയിൽ ക്രമീകരിക്കുന്നത് ശീലമാക്കുന്നത് പ്രധാനമാണെന്ന് ഏജൻസി പറഞ്ഞു.
സിസിടിവി ക്യാമറകൾ: നിർമ്മാണ വേളയിൽ നൽകിയിട്ടുള്ള സ്ഥിരമായ പാസ്‌വേഡുകൾ (factory default passwords) മാറ്റാതെ ഉപയോഗിക്കുന്ന നിരീക്ഷണ ക്യാമറകൾ (surveillance cameras), ഹാക്കിംഗിന് വഴിയൊരുക്കിയേക്കാം.
2- ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങൾ അല്ലെങ്കിൽ ഗെയിമുകൾ, അവയുടെ ക്രമീകരണങ്ങൾ (settings) ശരിയായി മാറ്റാത്ത പക്ഷം, ശബ്ദങ്ങളോ സംഭാഷണങ്ങളോ റെക്കോർഡ് ചെയ്യാൻ സാധ്യതയുണ്ട്.
3- സുരക്ഷാ അപ്‌ഡേറ്റുകൾ (security updates) ലഭിക്കാത്ത സ്മാർട്ട് ഉപകരണങ്ങൾ, നിങ്ങളുടെ ഹോം നെറ്റ്‌വർക്കിലേക്ക് ഹാക്കർമാർക്ക് എളുപ്പത്തിൽ കടന്നുകയറാനുള്ള മാർഗ്ഗമായി മാറിയേക്കാം.
4- ശബ്ദ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ‘സ്മാർട്ട് സ്പീക്കറുകൾ’, നമ്മൾ ആവശ്യപ്പെടുന്നതിലും കൂടുതൽ കാര്യങ്ങൾ കേൾക്കാനും റെക്കോർഡ് ചെയ്യാനും സാധ്യതയുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
