ദോഹ: ഖത്തറില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചിരുന്ന റിക്രൂട്ട്മെന്റ് ഓഫീസ് അടച്ചുപൂട്ടി.’അല്‍-ലുലുവാ ഫോര്‍ റിക്രൂട്ടിംഗ് വര്‍ക്കേഴ്സ്’ (Al-Luluah for Recruiting Workers) എന്ന സ്ഥാപനമാണ് തൊഴില്‍ മന്ത്രാലയം അടച്ചുപൂട്ടിയത്. മന്ത്രാലയത്തിന്റെ ചട്ടങ്ങളും നിബന്ധനകളും ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ പാലിക്കുന്നതിലും പരാതികളോട് പ്രതികരിക്കുന്നതിലും ഓഫീസ് പരാജയപ്പെട്ടതായും കണ്ടെത്തി.
നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ 16505 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ച് നേരിട്ട് പരാതി നല്‍കാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Labor, qatar closed the “Al-Luluah for Recruiting Workers” office for violating the requirements and regulations governing the activity of recruitment offices, and for failing to comply with the Ministry’s decisions and respond to complaints. The ministry confirms that it will continue to take the necessary measures against non-compliant entities, and the employer can file a complaint directly by calling the hotline 16505
