ബ്ലൂ ബോര്‍ഡ് നിങ്ങള്‍ക്ക് അറിയാമോ? അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇതാ..

1q 2

ദോഹ: ഖത്തറില്‍ നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ബ്ലൂ ബോര്‍ഡ് അറിഞ്ഞിരിക്കേണ്ടതിന്റെ പ്രധാന്യം വ്യക്തമാക്കി അധികൃതര്‍. താമസിക്കുന്ന സ്ഥലത്തെ വിവരങ്ങള്‍ കൃത്യമായി അറിയുന്നത് അടിയന്തര സേവന വിഭാഗങ്ങള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുമെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതിനാല്‍ താമസക്കാരും പൗരന്മാരും വീടുകളിലെ ‘ബ്ലൂ അഡ്രസ് പ്ലേറ്റുകളിലെ’ (blue address plates) വിവരങ്ങള്‍ അറിഞ്ഞിരിക്കണമെന്നും, 999 എന്ന അടിയന്തര സേവന നമ്പറില്‍ വിളിക്കുമ്പോള്‍ ശാന്തത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

‘പൊതുജനങ്ങള്‍ക്കുള്ള അല്‍ ഫസാ (Al Fazaa) പോലീസിന്റെയും 999 അടിയന്തര സേവന വിഭാഗത്തിന്റെയും സേവനങ്ങള്‍’ എന്ന വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. അടിയന്തര സഹായത്തിനായി വിളിക്കുന്നവര്‍ സംഭവത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും സോണ്‍, സ്ട്രീറ്റ്, കെട്ടിടം അല്ലെങ്കില്‍ വീടിന്റെ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള തങ്ങളുടെ സ്ഥാനം വ്യക്തമായി പറയണമെന്നും ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചു.

അപകടങ്ങളും അടിയന്തര സാഹചര്യങ്ങളും സംബന്ധിച്ച കോളുകളും റിപ്പോര്‍ട്ടുകളും പരാതികളും റിപ്പോര്‍ട്ട് ചെയ്യാന്‍ എമര്‍ജന്‍സി സര്‍വീസസ് വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എമര്‍ജന്‍സി സര്‍വീസസ് വിഭാഗം ഒരു ‘ഫസ്റ്റ് റെസ്പോണ്ടര്‍’ (ആദ്യഘട്ട പ്രതികരണ വിഭാഗം) എന്ന നിലയിലും, പൊതുജനങ്ങളും എമര്‍ജന്‍സി പോലീസ് (അല്‍ ഫസാ), ട്രാഫിക് വിഭാഗം, സിവില്‍ ഡിഫന്‍സ്, തീര-അതിര്‍ത്തി സുരക്ഷാ വിഭാഗം, ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ), ആംബുലന്‍സ് സേവനങ്ങള്‍, മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ അധികൃതരും തമ്മിലുള്ള ഒരു കണ്ണിയായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്യാപ്റ്റന്‍ അല്‍ മുതാവ വിശദീകരിച്ചു.

കേള്‍വിശക്തിയില്ലാത്തവര്‍ക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ‘ഡെഫ് എമര്‍ജന്‍സി സര്‍വീസ് ബ്രാഞ്ച്’ (992) വഴി വീഡിയോ സംവിധാനങ്ങള്‍, എസ്എംഎസ്, ഇമെയില്‍ എന്നിവ ഉപയോഗിച്ച് അടിയന്തര സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. അറബിക്, ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, ഫിലിപ്പിനോ, ഉറുദു, പേര്‍ഷ്യന്‍, പഷ്‌തോ, ബംഗാളി, സ്വാഹിലി, ടര്‍ക്കിഷ്, ജര്‍മ്മന്‍, സ്പാനിഷ് തുടങ്ങിയ വിവിധ ഭാഷകളില്‍ സേവനം ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1

English Summary:
Residents and citizens have been urged to know the details on their residential blue address plates and remain calm when calling the 999 emergency service to help authorities respond quickly and efficiently. The advice was given today during a Ministry of Interior webinar titled “Services of Al Fazaa Police and Emergency Service 999 to the Public.”

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading