വൃത്തിയില്ലാതെ ഭക്ഷണം പാചകം ചെയ്തു; ഖത്തറില്‍ ഹോട്ടലിന് പൂട്ടുവീണു

1q 1

ദോഹ: ഖത്തറിലെ പ്രമുഖ ഹോട്ടല്‍ അടപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. മനുഷ്യ ഉപഭോഗത്തിനുള്ള ഭക്ഷണസാധനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 1990-ലെ 8-ാം നമ്പര്‍ നിയമം (2014-ലെ 4-ാം നമ്പര്‍ നിയമപ്രകാരം ഭേദഗതി ചെയ്തത്) ലംഘിച്ചതിനാണ് നടപടി. അല്‍-ഷഹാനിയ മുനിസിപ്പാലിറ്റി പരിധിയിലെ ഹോട്ടല്‍ ഏഴ് ദിവസത്തേക്ക് അടച്ചിടാനാണ് മന്ത്രാലയം ഉത്തരവിട്ടത്.

കേടായതോ, ഗുണനിലവാരം നഷ്ടപ്പെട്ടതോ, ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതോ ആയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നിയമപ്രകാരം, ലംഘനത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുത്ത് അടച്ചിടല്‍ കാലാവധി തീരുമാനിക്കാനുള്ള അധികാരം ബന്ധപ്പെട്ട മുനിസിപ്പല്‍ ഡയറക്ടര്‍ക്കാണ്. അടച്ചിടല്‍ കാലാവധി ഒരവസരത്തില്‍ 60 ദിവസത്തില്‍ കൂടാന്‍ പാടില്ല. അതേസമയം ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടച്ചിടല്‍ നടപടിയും ആവര്‍ത്തിക്കുമെന്നും അടച്ചിട്ടിരിക്കുന്ന കാലയളവില്‍ സ്ഥാപനം തുറക്കുന്നതോ, പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോ, അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതോ അനുവദനീയമല്ല, ഇത് ലംഘിക്കുന്നത് ക്രിമിനല്‍ നടപടികള്‍ക്ക് കാരണമാകുമെന്നും മുനിസിപ്പാലിറ്റി മന്ത്രലായം അറിയിച്ചു. നടപടി നേരിട്ട സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1

English Summary:
The Ministry of Municipality announced the closure of a hotel for violating Law No. 8 of 1990 regulating the control of food for human consumption, as amended by Law No. 4 of 2014. Al-Shahaniya Municipality issued a decision to temporarily close a hotel for 7 days, partially, due to spoiled, damaged, or unfit-for-consumption food.

You May Also Like