വാഷിങ്ടൺ: ഖത്തറിൽ നിന്ന് എയർഫോഴ്സ് വൺ, ആഡംബര വിമാനം സ്വീകരിച്ചതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അരിസോണയിലെ ഗ്രാമീണ മേഖലയിൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ‘എയർ ഫോഴ്സ് വൺ’ വിമാനം പ്രദർശിപ്പിച്ചത്.
ഖത്തർ രാജകുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന “747 വിമാനങ്ങളിൽ വെച്ച് ഏറ്റവും മികച്ചത്”, ആ വിമാനം കടമായി ചോദിക്കാനാണ് താൻ ഖത്തർ ഭരണാധികാരിയെ വിളിച്ചതെന്നും, എന്നാൽ അദ്ദേഹം അത് സമ്മാനമായി നൽകാൻ തയ്യാറാവുകയായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. വിമാനത്തിൽ നിന്നിറങ്ങി, വിമാനത്താവളത്തിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്.
കഴിഞ്ഞ വർഷമാണ് ഖത്തറിൽ നിന്ന് ട്രംപ് വിമാനം സ്വീകരിച്ചത്. “ആരെങ്കിലും നിങ്ങൾക്ക് സമ്മാനങ്ങൾ തന്നാൽ, നിങ്ങൾ അത് സ്വീകരിക്കില്ലേ?” ബുൾഹെഡ് സിറ്റിയിലെ ജനക്കൂട്ടത്തോട് ട്രംപ് ചോദിച്ചു. “അവർ നിങ്ങൾക്ക് ഒരു 747 വിമാനം തരുമ്പോൾ, നിങ്ങൾ പറയേണ്ടത് വെറും രണ്ട് വാക്കുകൾ മാത്രമാണ്: ‘നന്ദി’.” എന്നും ട്രംപ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
