അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധം, ഊര്‍ജം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സുപ്രധാന ധാരണാപത്രങ്ങള്‍ ഒപ്പിട്ടു. അഞ്ചു ശതകോടി ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) വന്‍ നിക്ഷേപ പ്രഖ്യാപനമാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് ഉണ്ടായത്. ഇന്ത്യന്‍ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും ബാങ്കിങ് രംഗത്തിനുമായി യുഎഇ തുക അനുവദിക്കും.
ആര്‍ബിഎല്‍ ബാങ്ക്, സമ്മാന്‍ ക്യാപിറ്റല്‍ എന്നിവയിലും ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലുമാണ് യുഎഇ പ്രധാനമായും നിക്ഷേപം നടത്തുക. ഇതിനുപുറമെ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) വിതരണം ചെയ്യുന്നതിനും സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് സംബന്ധിച്ചും പുതിയ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. നിലവിലുള്ള വിവിധ സംഭരണികള്‍ക്ക് പുറമെ ഗ്യാസ് ശേഖരവും വര്‍ധിപ്പിക്കും. കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായും കരാറുണ്ട്.
അബുദാബി നാഷണല്‍ ഓയില്‍ കമ്പനി, അഡ്‌നോക്ക് ആണ് ഇന്ത്യയിലെ തന്ത്രപ്രധാന പെട്രോളിയം കരുതല്‍ ശേഖരം ഉയര്‍ത്താനുള്ള കരാര്‍ ഇന്ത്യയുടെ പെട്രോളിയം റിസര്‍വ്വ് ലിമിറ്റഡുമായി ധാരണയിലെത്തിരിക്കുന്നത്. നിലവില്‍ ഇതിനോടകം തന്നെ ഇന്ത്യയില്‍ മംഗലാപുരത്ത് അഡ്‌നോക്കിന്റെ പെട്രോളിയം സംഭരണം ഉണ്ട്. നിലവിലുള്ളതു പോലെ അടിയന്തര ഘട്ടങ്ങളില്‍ വലിയ സഹായമാകും ഈ കരുതല്‍ ശേഖരം. എല്‍പിജി, എല്‍എന്‍ജി സംഭരണവും ഉയര്‍ത്തും. യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
UAE Announces $5-Billion Investment In India after official visit of Prime Minister Narendra Modi to the United Arab Emirates on Friday. holding wide-ranging talks with UAE President His Highness Sheikh Mohammed bin Zayed Al Nahyan in Abu Dhabi that yielded a landmark defence partnership framework, a $5 billion investment package, and a clutch of energy agreements.
