ഡല്‍ഹി: നീറ്റ പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ ജൂണ്‍ 21 നടത്താന്‍ നിശ്ചയിച്ചതായി എന്‍ടിഎ അറിയിച്ചു.
മേയ് മാസത്തില്‍ നടന്ന പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പഴയ അപേക്ഷ പരിഗണിക്കും. അധിക ഫീസും ഈടാക്കില്ല. നേരത്തെ അടച്ച ഫീസ് തിരിച്ചുനല്‍കുകയും ചെയ്യും. പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ അഡ്മിറ്റ് കാര്‍ഡ് വിതരണം ചെയ്യുമെന്നും എന്‍ടിഎ അറിയിച്ചു.
പരീക്ഷാ കേന്ദ്രങ്ങളില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും പരീക്ഷാ നഗരങ്ങളില്‍ മാറ്റമുണ്ടാകില്ല. അധികമായി 15 മിനിറ്റ് സമയവും അനുവദിക്കും. അതേസമയം അടുത്തവര്‍ഷം മുതല്‍ നീറ്റ് പരീക്ഷ പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രാ പ്രധാന്‍ പറഞ്ഞു. നിലവിലെ ഒഎംആര്‍ ഷീറ്റിന് പകരമായാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The National Testing Agency (NTA) has officially announced the new date for the re-examination of NEET (UG) 2026. According to the latest notification issued by the NTA with the approval of the Government of India, the NEET-UG 2026 re-examination will now be conducted on Sunday, June 21, 2026. The admit cards are to be issued on June 14.
