വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഖത്തര്‍

1q 46

ദോഹ: ദി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഖത്തര്‍. പ്രസിദ്ധീകരിച്ച ആരോപണങ്ങള്‍ നിഷേധിക്കുന്നതായി ഖത്തര്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് (IMO) പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ഊര്‍ജ്ജ ഉല്‍പാദനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന തീരുമാനങ്ങള്‍ ഇറാനുമായി ഏകോപിപ്പിച്ചു, ഇറാന്റെ നേട്ടത്തിനായോ സംഘര്‍ഷത്തിന്റെ ഗതിയെ സ്വാധീനിക്കുന്നതിനായോ സഹായം ചെയ്തു, ഉള്‍പ്പെടെയുള്ള പ്രസ്താവനകളാണ് ഖത്തര്‍ നിഷേധിച്ചത്. ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങള്‍ ഖത്തര്‍ ശക്തമായി പ്രതിരോധിക്കുകയാണുണ്ടായതെന്നും അതിനാല്‍ ഇത്തരം ആരോപണങ്ങള്‍ അസംഭവ്യമാണെന്നും ഖത്തര്‍ ഇന്റര്‍നാഷണല്‍ ഓഫീസ് വ്യക്തമാക്കി.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാനുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങളെ അട്ടിമറിക്കുക, ഖത്തറിന്റെ പ്രശസ്തിക്ക് കേടുപാടുകള്‍ വരുത്തുക, ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ ദുര്‍ബലപ്പെടുത്തുക എന്നിവ ലക്ഷ്യമിടുന്നതാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഓഫീസ് ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar denies allegations by The Washington Post. In a statement, the IMO said, "Any suggestion that operational decisions relating to energy production were – or have ever been – made in coordination with Iran, for Iran’s benefit, or to influence the course of the conflict is entirely unfounded. These allegations are particularly implausible given that Qatar was actively defending its territory against Iranian missile attacks at the time."

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading