സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നാളെ മുതല്‍…ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

1q 55

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രിയദര്‍ശിനി സൗജന്യ യാത്ര നാളെ മുതല്‍. യാത്രക്കാര്‍ക്ക് ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നാളെ, ജൂണ്‍ 15 ന് രാവിലെ 9 മണിമുതല്‍ സൗജന്യ യാത്ര ലഭ്യമാകും. അതിന് മുന്‍പ് ബസ്സില്‍ കയറുന്നവര്‍ക്ക് സൗജന്യം ലഭ്യമാകില്ല.

  • സ്തീകള്‍ക്ക് സൗജന്യമുള്ള ഓര്‍ഡിനറി ബസുകള്‍ തിരിച്ചറിയുവാന്‍ ‘പ്രിയദര്‍ശിനി’ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാകും.
  • പൂജ്യം ടിക്കറ്റാണ് സൗജന്യ യാത്രയ്ക്ക് നല്‍കുക.
  • സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ‘0’ ടിക്കറ്റ് എടുക്കേണ്ടതാണ്.
  • ഏതെങ്കിലും സാഹചര്യത്തില്‍ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുന്‍പേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം.
  • നിങ്ങളുടെ കൂടെ 5 -11 വയസ് ഉള്ള ആണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പണം നല്‍കിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.
  • പുരുഷന്മാര്‍ കൂടെ ഉണ്ടെങ്കില്‍ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം
  • പുരുഷന്മാര്‍ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കില്‍ കൂടെ വനിതകള്‍ ഉണ്ടെങ്കില്‍ ആ കാര്യം ടിക്കറ്റ് മെഷീനില്‍ എന്റര്‍ ചെയ്യുന്നതിനു മുന്‍പ് പറയുക.
  • സൗജന്യ യാത്ര നടത്തുന്ന സ്ത്രീകള്‍ക്ക് നിലവില്‍ ഓര്‍ഡിനറിയില്‍ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Priyadarshini free travel scheme implemented by the UDF government in Kerala will start from tomorrow. KSRTC has issued instructions to passengers in this regard. Free travel will be available from 9 am tomorrow, June 15. Those who board the bus before that will not be able to get free travel.

You May Also Like

  • അബ്ദുല്‍ റഹീം സഹായ സമിതിക്കെതിരെ വിമര്‍ശനം

  • കേരളം നിപ ജാഗ്രതയില്‍: സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍, 11 പേര്‍ ഹോം ക്വാറൻ്റിനില്‍

  • കോഴിക്കോട് വീണ്ടും നിപ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading