ഡല്‍ഹി: ഇന്ത്യയില്‍ കഫ്‌സിറപ്പുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി സിറപ്പുകള്‍ വില്‍പ്പന നടത്താന്‍ പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങളില്‍ ലൈസന്‍സ് ഇല്ലാതെ സിറപ്പുകള്‍ വില്‍ക്കാനുള്ള ഇളവ് റദ്ദാക്കി മന്ത്രാലയം ഗസറ്റ് വിജ്ഞാപനം ഇറക്കി. സിറപ്പുകളെ ഷെഡ്യൂള്‍ കെ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ഇനിമുതല്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് സിറപ്പിന്റെ പേര് പറഞ്ഞ് നേരിട്ട് വാങ്ങുന്നത് നിയമവിരുദ്ധമായി കണക്കാക്കുമെന്നാണ് പുതിയ ഉത്തരവ്. സിറപ്പുകളുടെ ഉല്‍പാദനം, വിതരണം എന്നിവയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി. വ്യാജ കഫ് സിറപ്പുകള്‍ കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും നിരവധി മരിച്ചതിന് പിന്നാലെയാണ് കഫ് സിറപ്പുകള്‍ക്ക് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. മധ്യപ്രദേശില്‍ 22 കുട്ടികളാണ് വ്യാജ സിറപ്പുകള്‍ കഴിച്ച് മരണപ്പെട്ടത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Restrictions on the sale of cough syrups have been tightened in India. The Union Health Ministry has issued an order that syrups should no longer be sold without a doctor's prescription. The ministry has issued a gazette notification revoking the exemption for selling syrups without a license in sparsely populated villages. The notification also states that syrups have been removed from the Schedule K category
