ഇന്ത്യന്‍ മാമ്പഴ മേളയ്ക്ക് തുടക്കമായി

1q 74

ദോഹ: ഖത്തറില്‍ ഇന്ത്യന്‍ മാമ്പഴ ഫെസ്റ്റിന് തുടക്കം. ഇന്ത്യന്‍ മാമ്പഴ ഉത്സവത്തിന്റെ മൂന്നാം പതിപ്പായ ഹംബാ ഫെസ്റ്റ് സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ ഇന്നലെ, ജൂണ്‍ 19ന് ആരംഭിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുലിന്റെ സാന്നിധ്യത്തില്‍ സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിന്റെ പ്രതിനിധി അബ്ദുള്‍റഹ്‌മാന്‍ മുഹമ്മദ് അല്‍ നുഐമിയാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

പ്രീമിയം ഇന്ത്യന്‍ മാമ്പഴ ഇനങ്ങള്‍ക്ക് പുറമെ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും മേളയിലുണ്ട്. ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിന്റെ സെലിബ്രേഷന്‍സ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനം ജൂണ്‍ 27 വരെ നീണ്ടുനില്‍ക്കും.

ഈ വര്‍ഷത്തെ ഫെസ്റ്റില്‍ 35-ലധികം ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തമുണ്ട്. അല്‍ഫോന്‍സോ, മല്ലിക, കേസര്‍, ലാംഗ്ര, ദസാഹ്രി എന്നീ പ്രശസ്തമായ മാമ്പഴ ഇനങ്ങളും മേളയില്‍ ഉണ്ട്. എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ സന്ദര്‍ശകര്‍ക്ക് മേള സന്ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The third edition of the Indian Mango Festival (locally known as the Hamba Exhibition) opened yesterday at the Eastern Square of Souq Waqif, Qatar. The exhibition welcomes visitors daily from 4pm to 10pm throughout its duration.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading