ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഖത്തര്‍ സമ്മാനിച്ച വിമാനം ഇനിമുതല്‍ ഔദ്യോഗിക വിമാനമായി ഉപയോഗിക്കും. കഴിഞ്ഞ ദിവസം വാഷിംഗ്ടണിന് പുറത്തുള്ള സൈനിക താവളമായി ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നടന്ന ചടങ്ങ് ട്രംപ് വിമാനം ഔദ്യോഗികമായി പുറത്തിറക്കി.
ഏകദേശം 3700 കോടി രൂപ വിലവരുന്ന ബോയിംഗ് 747-8 വിമാനമാണ് ഖത്തര്‍ ട്രംപിന് സമ്മാനിച്ചത്. നിലവിലെ പ്രസിഡന്‍ഷ്യല്‍ വിമാനം പഴകിയതിനാലും പുതിയ വിമാനങ്ങള്‍ എത്തുന്നതിന് കാലതാമസം വരുന്നതിനാലും യുഎസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് വിമാനം നല്‍കിയതെന്ന് ട്രംപ് പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ രാജകുടുംബം മുമ്പ് ഉപയോഗിച്ചിരുന്ന ഈ വിമാനം, 2028 ല്‍ പുതിയ ബോയിംഗ് വിമാനം എത്തിക്കുന്നതുവരെ താല്‍ക്കാലിക എയര്‍ഫോഴ്സ് വണ്‍ ആയി പ്രവര്‍ത്തിക്കും.
ഇതുപോലൊരു വിമാനം ലോകത്ത് ഇനി വേറെ ഉണ്ടാകില്ലെന്നും, ഇത് ലോകത്തിലെ ഏറ്റവും ആഡംബരമേറിയ വിമാനമായാണ് കണക്കാക്കപ്പെടുന്നതെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. നിലവിലുള്ള വിമാനത്തേക്കാള്‍ വളരെ വലുതായതിനാല്‍ ഈ പുതിയ ജെറ്റ് വിമാനം സൂക്ഷിക്കുന്നതിനായി പ്രത്യേകമായി ഒരു ഹാങ്ങര്‍ തന്നെ നിര്‍മ്മിക്കേണ്ടി വന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ 250-ാം ജന്മദിനമായ വരാനിരിക്കുന്ന ജൂലൈ 4-ന് വാഷിംഗ്ടണില്‍ നടക്കുന്ന വന്‍കിട ഫ്‌ലൈഓവറിന് ഈ പുതിയ വിമാനമായിരിക്കും നേതൃത്വം നല്‍കുകയെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു.
അമേരിക്കന്‍ പതാകയുടെ നിറങ്ങള്‍ നല്‍കി പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് വിമാനം പുറത്തിറക്കിയത്. സുരക്ഷിതമായും സൗകര്യപ്രദമായും സഞ്ചരിക്കാവുന്ന തരത്തില്‍ അത്യാധുനിക രീതിയില്‍ സജ്ജീകരിച്ചതാണ് വിമാനം. വിമാനത്തിന്റെ ബാഹ്യസൗന്ദര്യത്തേക്കാള്‍ അതിന്റെ പ്രവര്‍ത്തനക്ഷമതയ്ക്കാണ് എയര്‍ഫോഴ്‌സ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും സൈന്യം വ്യക്തമാക്കി. വിമാനത്തിന്റെ ഉള്‍വശത്തെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലാത്തതിനാല്‍, ഖത്തര്‍ ഭരണകൂടം ഒരുക്കിയിരുന്ന ആഡംബര ഫിനിഷിംഗുകളും ലെതര്‍ സീറ്റുകളും തിളങ്ങുന്ന മരപ്പണികളും അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
American president Donald Trump unveils the newly refurbished new aircraft gifted by Qatar. Trump unveiled the plane at a ceremony held at Joint Base Andrews, a military base outside Washington, yesterday.
