അബുദാബി: അസാധാരണമായ പ്രാദേശിക സാഹചര്യങ്ങളാല്‍ രാജ്യത്ത് കുടുങ്ങിയവര്‍ക്ക് 30 ദിവസത്തെ ഗ്രേസ് പീരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) . വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ സമയപരിധിക്കുള്ളില്‍ വിസാ പദവി ക്രമീകരിക്കുന്നതിനോ പിഴകള്‍ നേരിടാതെ രാജ്യം വിടാനോ സാധിക്കും.
ജൂണ്‍ 10 മുതല്‍ ജൂലൈ 9 വരെയാണ് സമയപരിധി അനുവദിച്ചത്. അസാധാരണമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കാരണം യുഎഇ വിടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഓവര്‍സ്റ്റേ പിഴകളില്‍ നിന്ന് മുമ്പ് ഒഴിവാക്കപ്പെട്ടവര്‍ക്കും ഇത് ബാധകമാണ്. വിസാ നടപടികള്‍ പൂര്‍ത്തിയാക്കി വ്യക്തികള്‍ക്ക് അവരുടെ പദവി ശരിയാക്കാനും നിയമപരമായി രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അവസരം നല്‍കിക്കൊണ്ട് യുഎഇ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും അതോറിറ്റി വ്യക്തമാക്കി.
ഈ ആനുകൂല്യത്തിനായി പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ വ്യോമപാത അടച്ചതും വിമാന സര്‍വീസുകള്‍ നിര്‍ത്തിയതും കാരണം യുഎഇയില്‍ നിന്ന് തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
UAE announces 30-day visa grace period for travellers affected by regional disruptions. The Federal Authority for Identity, Citizenship, Customs and Port Security (ICP) has granted a 30-day grace period for individuals affected by exceptional regional circumstances to adjust their status in the country or depart without facing penalties.
