ഹമദ് വിമാനത്താവളത്തില്‍ ‘ബേബി സ്ട്രോളര്‍’ സേവനവും സൗജന്യമായി

1q 80

ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നവര്‍ക്ക് ബേബി സ്ട്രോളര്‍ ഉപയോഗിക്കാം. പാസഞ്ചര്‍ ടെര്‍മിനലില്‍ ഉടനീളം ‘ബേബി സ്ട്രോളര്‍’ ലഭിക്കുമെന്ന് ഹമദ് അധികൃതര്‍ അറിയിച്ചു.

മുന്‍കൂര്‍ ബുക്കിംഗ് കൂടാതെ ഇത് ഉപയോഗിക്കാനും സാധിക്കും. സമയപരിധിയോ യാതൊരു ഫീസോ കൂടാതെ വിമാനത്താവളം സൗജന്യമായി സ്ട്രോളറുകള്‍ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കോണ്‍കോഴ്സ് ഡി, സി, ബി, എ, ഇ എന്നിവിടങ്ങളിലാണ് സ്‌ട്രോളറുകള്‍ ലഭിക്കുക.

‘സ്ട്രോളര്‍ പാര്‍ക്കിംഗ് ഏരിയകള്‍’ എന്ന പേരില്‍ പ്രത്യേക സ്ഥലങ്ങളില്‍ പാസഞ്ചര്‍ ടെര്‍മിനലിലുടനീളം വിതരണം ചെയ്യുന്നതിനായി 300 സ്ട്രോളറുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി ബുക്ക് ചെയ്യുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും സേവനം സൗജന്യമാണെന്നും പാസഞ്ചര്‍ ടെര്‍മിനലില്‍ ചെലവഴിക്കുന്ന മുഴുവന്‍ സമയവും ഇത് ഉപയോഗിക്കാമെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
"baby stroller" service available throughout the passenger terminal in in Hamad International Airport, Qatar. which families can take advantage of during their waiting period. airport provides free strollers without prior booking, without a time limit, and without any fees, giving parents more freedom to enjoy the trip, noting that the stroller pickup locations are in Concourse D, C, B, A and E.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading