ദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരികയും ജെറ്റ് ഫ്യുവലിന് 200 അമേരിക്കന്‍ ഡോളറില്‍ നിന്ന് 138 ഡോളര്‍ ആവുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിമാനയാത്രയ്ക്ക് പ്രത്യേകിച്ച് അന്താരാഷ്ട്ര യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ ഭീമമായ സര്‍ചാര്‍ജ്ജ് പുന:പരിശോധിക്കണമെന്ന് ലോക കേരള സഭാംഗമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി.
നിലവിലെ കമ്പോള സ്ഥിതിക്ക് അനുസരിച്ച് സര്‍ചാര്‍ജില്‍ കുറവ് വരുന്നത് സാമാന്യ നീതിയുടെ ഭാഗവും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അവധിക്കായി നാട്ടിലേക്ക് വരുന്ന ഈ സീസണില്‍ വര്‍ദ്ധിത യാത്രാ നിരക്കില്‍ ലഭിക്കുന്ന വലിയ ആശ്വാസവുമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വ്യാമയാമന്ത്രി, കേരള മുഖ്യമന്ത്രി, കേരള പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, നോര്‍ക്ക റൂട്‌സ് സി.ഇ. ഒ, ലോക കേരളസഭ സെക്രട്ടറിയേറ്റ് എന്നിവര്‍ക്ക് ഇമെയില്‍ സന്ദേശം വഴി നിവേദനവും സമര്‍പ്പിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
air fuel surcharge to be reviewed:Loka Kerala Sabha member Abdul Rauf Kondotty
