ഖത്തറില്‍ നിന്നുള്ള വിമാനയാത്രയില്‍ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നതിനുള്ള പുതുക്കിയ നിയന്ത്രണങ്ങള്‍ പുറത്തിറക്കി

1q 70

ദോഹ: ഖത്തറില്‍ നിന്നുള്ള വിമാന യാത്രയ്ക്കിടെ ലിഥിയം ബാറ്ററികള്‍ അടങ്ങിയ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നതിനുള്ള പുതുക്കിയ നിയന്ത്രണങ്ങള്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കി. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും (ICAO) അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനും (IATA) പുറപ്പെടുവിച്ച ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ പുതുക്കിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്.

പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം, യാത്രക്കാര്‍ക്ക് പരമാവധി രണ്ട് പവര്‍ ബാങ്കുകള്‍ കൊണ്ടുപോകാന്‍ അനുവാദമുണ്ട്, പക്ഷെ ഓരോ പവര്‍ബാങ്കും 100 വാട്ട്-അവറില്‍ (Wh) കവിയരുത്. പവര്‍ ബാങ്കുകള്‍ ക്യാബിന്‍ ബാഗേജില്‍ മാത്രമേ കൊണ്ടുപോകാവൂ എന്നും ചെക്ക്ഡ് ലഗേജില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നും അതോറിറ്റി വ്യക്തമാക്കി. പവര്‍ ബാങ്കുകള്‍ വിമാനത്തിനുള്ളില്‍ ചാര്‍ജ് ചെയ്യാനും പാടില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ തടയുന്നതിന് ചാര്‍ജിംഗ് ടെര്‍മിനലുകള്‍ വേണ്ടത്ര സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് യാത്രക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ, പവര്‍ ബാങ്കുകള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്ന സ്ഥലത്തായിരിക്കണം സൂക്ഷിക്കേണ്ടത്. ഓവര്‍ഹെഡ് കമ്പാര്‍ട്ടുമെന്റുകളിലോ സൈഡ് സ്റ്റോറേജ് ലോക്കറുകളിലോ സൂക്ഷിക്കരുത്, അപകടമുണ്ടായാല്‍ ക്യാബിന്‍ ക്രൂവിന് വേഗത്തില്‍ പ്രതികരിക്കാന്‍ ഇത് സഹായിക്കും.

യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് അതത് എയര്‍ലൈനുകള്‍ ഏര്‍പ്പെടുത്തുന്ന അധിക നിയന്ത്രണങ്ങള്‍ പരിശോധിച്ച് അവ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങളും ക്യാബിന്‍ ക്രൂ നിര്‍ദ്ദേശങ്ങളും പാലിച്ചില്ലെങ്കില്‍ നിയമനടപടികള്‍ക്ക് കാരണമാകുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Qatar Civil Aviation Authority has announced updated regulations governing the carriage of power banks containing lithium batteries during air travel. In a statement posted on social media, the authority said the revised rules are aligned with the latest guidelines issued by the International Civil Aviation Organization (ICAO) and the International Air Transport Association (IATA). Under the updated regulations, passengers are permitted to carry a maximum of two power banks, each with a capacity not exceeding 100 watt-hours (Wh). The authority stressed that power banks must be carried in cabin baggage only and are strictly prohibited in checked luggage. In-flight charging of power banks is also not permitted.

You May Also Like