ദോഹ: ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്ന് ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് പൊതുജനാരോഗ്യ മന്ത്രാലയം അടപ്പിച്ചു. ഭക്ഷ്യവിഷബാധയുണ്ടായതായി സംശയിക്കപ്പെടുന്ന കേസുകളെക്കുറിച്ച് പ്രചരിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ നേരിട്ട് പരിശോധിച്ചതായും അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച മുതല്‍ മുന്‍കരുതല്‍ നടപടിയായി റസ്റ്റോറന്റ് 15 ദിവസത്തേക്ക് അടച്ചുപൂട്ടി.
റസ്റ്റോറന്റ് ജീവനക്കാരുടെ മെഡിക്കല്‍ പരിശോധന നടത്തുകയും ഹോട്ടലിലെ ഭക്ഷണ സാമ്പിളുകളില്‍ ലബോറട്ടറി പരിശോധനകള്‍ നടത്തുകയും ചെയ്തു. ബന്ധപ്പെട്ട എല്ലാ ആരോഗ്യ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ഫലങ്ങള്‍ വിശകലനം ചെയ്തതിന്റേയും അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം സ്ഥാപനത്തിന്റെ വിവരങ്ങള്‍ ലഭ്യമല്ല.
നിയമ ലംഘനം കൃത്യമായി തെളിയിക്കപ്പെടുന്നതുവരെ സ്ഥാപനങ്ങളുടെ പേരുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് വ്യവസ്ഥയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Public Health, Qatar clarified that it dealt directly with a number of reports regarding what was circulating about suspected cases of food poisoning in a restaurant, and took immediate precautionary measures, which included closing the restaurant suspected of causing these cases as a precaution starting from last Sunday for a period of 15 days.
