കോഴിക്കോട്: സൗദി ജയിലിൽ തടവിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. 20 വർഷത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് റഹീം ജയിൽ മോചിതനായത്.
ഇന്ന്, മെയ് 28 ന് ഏഴരയോടെ റഹീം കരിപ്പൂരിൽ വിമാനമിറങ്ങി. സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. എല്ലാവർക്കും നന്ദിയെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു. തുടർന്ന് തറവാട്ട് വീട്ടിലേക്ക് പോയി.
2006ലാണ് സൗദി ബാലന്‍റെ കൊലപാതകത്തിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. ലോക മലയാളികള്‍ സമാഹരിച്ച 34 കോടി രൂപ ദിയാധനം നൽകിയാണ് റഹീമിന്‍റെ മോചനം സാധ്യമായത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
