ഖത്തറില്‍ ചൂട് കൂടുന്നു; നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

1q 49

ദോഹ: ഖത്തറില്‍ വേനല്‍ചൂട് കനക്കുന്നതോടെ ആരോഗ്യ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. മലയാളം, ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

സൂര്യാഘാതമേല്‍ക്കാതെ ജോലി സ്ഥലത്ത് സ്വയരക്ഷ പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയം വ്യക്തമാക്കിയത്. ഓരോ 15-20 മിനിറ്റിലും തണുത്ത വെള്ളം കുടിക്കുക, ചായ, കാപ്പി, ഉത്തേജക പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവ ഉപയോഗിക്കരുത്, തണലുള്ളതോ തണുത്തതോ ആയ സ്ഥലത്ത് വിശ്രമിക്കുക, ആരോഗ്യകരമായ ഭക്ഷണം മിതമായ അളവില്‍ കഴിക്കുക, അയഞ്ഞതും കനം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക, പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുക, നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
As the summer heat heats up in Qatar, the Ministry of Public Health has issued health guidelines. Guidelines have been issued in various languages, including Malayalam and Hindi.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading