അബുദാബി: യുഎഇയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സൗജന്യ മെഡിക്കല്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്. പ്രത്യേകം അപേക്ഷകള്‍ നല്‍കാതെ തന്നെ ടിക്കറ്റിനൊപ്പം 15 ദിവസത്തെ ഇന്‍ഷുറന്‍സ് പരിരക്ഷ യാന്ത്രികമായി (ഓട്ടോമാറ്റിക്) ലഭിക്കുന്നതാണ് പുതിയ പദ്ധതി. അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പും (ഡിസിടി) പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ദമാനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇത്തിഹാദ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. യുഎഇയ്ക്ക് പുറത്തുനിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയിലെത്തുന്ന എല്ലാ രാജ്യാന്തര സന്ദര്‍ശകര്‍ക്കും ആനുകൂല്യം ലഭിക്കും. സൗജന്യ സ്റ്റോപ് ഓവര്‍ പ്രോഗ്രാം ഉപയോഗിച്ച് അബുദാബിയില്‍ സമയം ചെലവഴിക്കുന്ന യാത്രക്കാര്‍ക്കും അവരുടെ താമസകാലയളവിലേക്ക് ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗപ്പെടുത്താം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Etihad to offer free medical travel insurance for tourists for up to 15 days, Valid from July through December 2026. There is no formal application required. Coverage is automatically given with every qualifying Etihad ticket. Any guest flying to Abu Dhabi on an Etihad-operated service, with point of origin and point of sale outside the UAE, is eligible.
