ഫിഫ വേള്‍ഡ് കപ്പ്; സ്റ്റേഡിയത്തിന് മുന്നില്‍ അഴുകിയ മൃതദേഹം കണ്ടെത്തി

1q 51

മെക്‌സിക്കോ: ഫിഫ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തിന് മുന്നില്‍ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തി. ഇറാന്‍ ദേശീയ ടീം ദിവസവും പരിശീലനം നടത്തുന്ന മെക്‌സിക്കോയിലെ ടിജുവാനയിലെ കാലിയന്റ് സ്റ്റേഡിയത്തിന് മുന്നില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റേഡിയ്തതിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്ന് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള, ടീം അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിന്റെ സ്റ്റോര്‍ ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടോയോട്ടാ കാറിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്റെ ഡിക്കിയില്‍ കറുത്ത ബാഗിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. മൃതദേഹത്തില്‍ ആക്രമണത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.

മെക്‌സിക്കോയിലെ ഏറ്റവും അപകടകരമായ നഗരങ്ങളിലൊന്നായാണ് ടിജുവാന കണക്കാക്കപ്പെടുന്നത്. 2025 ല്‍ 1,200 ലധികം കൊലപാതകങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാനിയന്‍ ദേശീയ ടീം എത്തിയതിനുശേഷം, സ്ഥലത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
A decomposing body has been found in the trunk of a car outside the Tijuana stadium where Iran’s team is training for the World Cup. Authorities say the body was wrapped in a plastic bag and showed signs of violence.

You May Also Like

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ആറ് പ്രമുഖ മരുന്നുകൾ നിരോധിച്ച് ആരോഗ്യ മന്ത്രാലയം

  • വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആകുന്നോ?

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading