ദോഹ: പതിനേഴാം വാര്‍ഷികത്തോടനുബന്ധിച്ച് അറുനൂറിലധികം പേര്‍ക്ക് സൗജന്യ മെഡിക്കല്‍ സേവനവുമായി ഖത്തര്‍ കിംസ് ഹെല്‍ത്ത്. ഒയാസിസ് ബിസിനസ് കണക്ടുമായി ചേര്‍ന്ന് എസ്ദാന്‍ ഒയാസീസ് വുകൈര്‍ ലുലുവിലാണ് കിംസ് ഹെല്‍ത്ത് മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ നടന്ന ക്യാമ്പില്‍ ഡെര്‍മറ്റോളജി, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ഓര്‍ത്തോപീടിക്ക്, ഇ എന്‍ ടി, ഇന്റേണല്‍ മെഡിസിന്‍, ദന്തല്‍, ഫിസിയോതെറാപ്പി തുടങ്ങിയ നിരവധി സേവനങ്ങള്‍ ലഭ്യമായിരുന്നു. കിംസ് ഹെല്‍ത്ത് ഗ്രൂപ്പ് ഖത്തര്‍ ചീഫ് സിഎംഒ ഡോ സുപ്രകാശന്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 12 ലേറെ ഡോക്ടര്‍മാര്‍ പങ്കെടുത്ത ക്യാമ്പില്‍ 600 ലേറെ ആളുകള്‍ പങ്കെടുത്തു. മികച്ച സംഘാടനം കൊണ്ടും പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം കൊണ്ടും ക്യാമ്പ് ശ്രദ്ധേയമായി. തുടര്‍ന്നും സാമൂഹിക ഉന്നമനത്തിനാവശ്യമായ ഇത്തരം സേവനങ്ങളുമായി സമൂഹത്തില്‍ കിംസ് ഹെല്‍ത്ത് ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar KIMS Health Medical Center organized a medical camp at Ezdan Oasis Wukair Lulu in collaboration with Oasis Business Connect. gave free medical services to over 600 people on the occasion of its 17th anniversary.
