കേരളം നിപ ജാഗ്രതയില്‍: സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍, 11 പേര്‍ ഹോം ക്വാറൻ്റിനില്‍

1q 43

കോഴിക്കോട്: കേരളം നിപ ജാഗ്രതയില്‍. കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധയുമായി ബന്ധപ്പെട്ട് നിലവില്‍ 77 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 58 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളുമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 2 പേര്‍ ഹൈയസ്റ്റ് (highest) റിസ്‌ക് വിഭാഗത്തിലും, 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും, 63 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്. ഫറോക്ക് സ്വദേശിക്കാണ് കോഴിക്കോട് കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചത്.

ഹൈ റിസ്‌ക് പട്ടികയിലുള്ള 11 പേരോട് നിലവില്‍ കര്‍ശനമായ ഹോം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ മാത്രമായിരിക്കും ഇനി പരിശോധന നടത്തുക. രോഗബാധിതന്‍ സഞ്ചരിച്ച വഴികള്‍ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ പുറത്തുവിടും. രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതില്‍, രണ്ട് സാധ്യതകളാണ് പരിശോധിക്കുന്നത്. ഇദ്ദേഹം ജോലി ചെയ്ത ഗോഡൗണില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തല്‍. വീട്ടുവളപ്പില്‍ നിന്നും സപ്പോട്ട പഴം പറിച്ചു കഴിച്ചതിനാല്‍, വവ്വാലുകള്‍ കടിച്ചിട്ട പഴങ്ങളില്‍ നിന്നാകാം വൈറസ് ബാധിച്ചതെന്ന സാധ്യതയ്ക്കാണ് ആരോഗ്യവകുപ്പ് മുന്‍ഗണന നല്‍കുന്നത്. നിലവില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Kerala on alert for Nipah. In the wake of the re-confirmation of Nipah in Kozhikode district, the Health Department has announced that preventive measures have been strengthened. A contact list of 77 people has been prepared in connection with the infection. Of these, 58 are health workers and 14 are family members. Of the contact list, 2 are in the highest risk category, 13 are in the high risk category, and 63 are in the low risk category.

You May Also Like

  • കോഴിക്കോട് വീണ്ടും നിപ

  • ചിരിയുടെ രാജാവിന് വിട

  • ടെക്‌നോപാര്‍ക്കില്‍ ഒഴിവുകള്‍..തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading