ചിരിയുടെ രാജാവിന് വിട

1q 18

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം സലിംകുമാറിന് വിട. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. 56 വയസായിരുന്നു.

ശ്വാസതടസം നേരിട്ടതോടെയാണ് സലിം കുമാറിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്റര്‍, ആന്റിബയോട്ടിക്കുകള്‍, ഡയാലിസിസ് അടക്കമുള്ള ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ നല്‍കിയിരുന്നു. ഇതിനിടയില്‍ ഹൃദയാഘതമുണ്ടായതാണ് മരണകാരണം.

ഇന്ന് വൈകീട്ട് മൂന്നിന് പറവൂറിലെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. രാവിലെ പറവൂര്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോവും.

സംസ്‌കാരം സംബന്ധിച്ച് മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് സലിംകുമാര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അസ്ഥി പുഴയില്‍ ഒഴുക്കേണ്ടതില്ല എന്നും വീട്ടുകാരോട് ജീവിച്ചിരിക്കുമ്പോള്‍ ആഗ്രഹം അറിയിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ലിവര്‍ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവില്‍ വ്യാജ ചികിത്സകള്‍ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും സലീം കുമാര്‍ മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Malayalam actor Salim Kumarpassed away at 10.43 pm, june 7. while undergoing treatment at a private hospital in Kochi. He was undergoing treatment for pneumonia. He was 56 years old.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading