ദോഹ: തൊഴിലുടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാരി സുരക്ഷിതമായി നാട്ടിലെത്തി. തൊഴിലുടമയുമായുള്ള തര്‍ക്കത്തിന് പിന്നാലെ പിഴ ചുമത്തിയതിനെ തുടര്‍ന്ന് യുവതിക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ദോഹയിലെ ഇന്ത്യന്‍ എംബസി ഇടപെട്ടതോടെ ജൂണ്‍ 5 വെള്ളിയാഴ്ചയാണ് യുവതി നാട്ടിലേക്ക് മടങ്ങിയത്.
ദോഹയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം എംബസി അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളും ഇക്കാര്യത്തില്‍ സഹായിച്ചെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
A female Indian National got stranded in Qatar due to a dispute with the employer resulting in imposition of a penalty. Embassy of India, Doha together with Indian Community Organisations especially Indian Women's Association (IWA) helped her in returning back to India on june 5, 2026.
