ഖത്തറിലെ അംഗീകൃത വാഹന സര്‍വീസുകളുടെ വിവരം പുറത്തുവിട്ട് ഗതാഗത മന്ത്രാലയം

1q 19

ദോഹ: ഖത്തറില്‍ നിലവില്‍ ടാക്‌സി സര്‍വീസ് നടത്താന്‍ അംഗീകാരം നല്‍കിയിട്ടുള്ള കമ്പനികളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഗതാഗത മന്ത്രാലയം. രാജ്യത്ത് ലൈസന്‍സുള്ള റൈഡ്-ഹെയ്ലിംഗ് കമ്പനികളുടെ പേരുകളാണ് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയത്..

ലൈസന്‍സുള്ള റൈഡ്-ഹെയ്ലിംഗ് കമ്പനികള്‍ അവരുടെ സേവനങ്ങള്‍ നടപ്പിലാക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ (സോഫ്റ്റ്വെയര്‍, ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍) ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഉബര്‍, ബാദ്ര്‍ ഗോ, ആബിര്‍, കര്‍വ, റൈഡ്, എസ്ഗോ, വെര്‍2ഗോ എന്നിവയാണ് മന്ത്രാലയം അംഗീകരിച്ച കമ്പനികള്‍.

അംഗീകാരം ഇല്ലാതെ ടാക്‌സി സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Transport announces the names of the licensed ride-hailing companies authorized to carry out land transport services in Qatar. The Ministry-approved companies include Uber, badrgo, Aabir, Karwa, Ryde, EzGo and Wer2GO

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading