ദോഹ: ഖത്തറില്‍ നിലവില്‍ പ്രചാരത്തിലുള്ള 5, 10, 50 റിയാല്‍ നോട്ടുകളില്‍ മാറ്റം പ്രഖ്യാപിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. അഞ്ചാമത്തെ സീരീസ് ബാങ്ക് നോട്ടുകളിലാണ് രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.
നോട്ടുകളിലെ ഖത്തറിന്റെ ഔദ്യോഗിക ചിഹ്നം, അറബിക് അക്കങ്ങള്‍, ഇഷ്യൂ തീയതി എന്നിവയിലാണ് മാറ്റം വരുത്തുന്നത്. അതേസമയം പുതിയ നോട്ടുകള്‍ പുറത്തിറക്കിയാലും പഴയ നോട്ടുകള്‍ പ്രചാരത്തില്‍ തുടരുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഈ മാറ്റങ്ങള്‍ പിന്നീട് മറ്റ് കറന്‍സികളില്‍ ബാധകമാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Central Bank announced changes to the fifth series of banknotes, namely the 'Five, Ten and Fifty Riyal' denominations, in line with the laws of the State of Qatar. the changes include The Official State emblem, Arabic Numerals, Issue Date.
