ഇടപാടുകള്‍ തടസ്സപ്പെടില്ല; എസ്ബിഐ പണിമുടക്ക് മാറ്റി

1q 80

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവെച്ചു. പണിമുടക്കിനെ തുടര്‍ന്ന് ബാങ്കിന്റെ ശാഖകള്‍ തുടര്‍ച്ചയായി ആറ് ദിവസം അടഞ്ഞുകിടക്കുന്നത് ഉപയോക്താക്കള്‍ക്കും ബുദ്ധിമുട്ടായിരുന്നു. അതേസമയം ഇന്ന് നാലാം ശനിയാഴ്ച ബാങ്ക് അവധിയായിരുന്നു. ഞായറാഴ്ച അവധികള്‍ക്ക് പുറമെ ബക്രീദ് (ഈദുല്‍ അദ്ഹ) പ്രമാണിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ച രണ്ടു ദിവസത്തെ അവധിയും ഇനി ബാങ്കുകള്‍ക്കുണ്ടാകും.

മേയ് 25, മേയ് 26 (തിങ്കള്‍, ചൊവ്വാ) തീയതികളില്‍ ഓള്‍ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ബാങ്കിംഗ് മേഖലയിലെ ഔട്ട്സോഴ്സിംഗ് നയങ്ങള്‍, സായുധ സുരക്ഷാ ജീവനക്കാരുടെ കടുത്ത ക്ഷാമം, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് (എന്‍പിഎസ്) കീഴില്‍ പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ സ്വയംഭരണാവകാശം വേണമെന്ന ആവശ്യം എന്നിവ ഉന്നയിച്ചായിരുന്നു യൂണിയനുകള്‍ സമരം ചെയ്യാനിരുന്നത്. ജീവനക്കാരുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
State Bank of India (SBI) branches will remain closed for six consecutive days. The operations of bank branches are likely to be disrupted for six consecutive days from Saturday, May 23. The extended holiday comes in the wake of a two-day nationwide strike announced by bank employees in addition to the fourth Saturday and Sunday holidays and a two-day holiday declared by the Reserve Bank of India (RBI) on the occasion of Eid-ul-Adha.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading