ഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്കിന് തീപിടിച്ചു. ഹൈദരാബാദില്‍ നിന്ന് ചണ്ഡീഗഡിലേക്ക് എത്തിയ വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ഇന്ന്, മെയ് 5, ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഹൈദരാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ 6E 108 വിമാനത്തിലാണ് അപകടമുണ്ടായത്. ലാന്‍ഡിങിന് ശേഷം വിമാനം നിര്‍ത്തിയിട്ടിരുന്ന സമയത്ത് യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന പവര്‍ ബാങ്കിന് തീപിടിക്കുകയായിരുന്നുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ പ്രതികരിച്ചു.
സുരക്ഷ കണക്കിലെടുത്ത് യാത്രക്കാരെ ഉടന്‍ വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തുമെന്നും എയര്‍ലൈന്‍ അറിയിച്ചു. രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 200 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. പുറത്തേക്ക് പോകാനുള്ള തിരക്കില്‍ യാത്രക്കാരില്‍ ചിലര്‍ക്ക് ചെറിയ പരിക്കുകളും പൊള്ളലുകളും ഉണ്ടായി.യാത്രക്കാര്‍ വിമാനത്തിന് പുറത്തേക്ക് ഓടിമാറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പവര്‍ബാങ്ക് പൊട്ടിത്തെറിച്ചതിന് പിന്നാലെ വിമാനത്തിലെ അഗ്‌നിശമന ഉപകരണം ഉപയോഗിക്കാന്‍ ജീവനക്കാര്‍ ഉടന്‍ ശ്രമിച്ചിട്ടും വിമാനം മുഴുവന്‍ പുക പടര്‍ന്നതും യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) 2026-ല്‍ പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വിമാന യാത്രക്കിടയില്‍ ഫോണോ മറ്റ് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ, പവര്‍ ബാങ്കുകളും സ്‌പെയര്‍ ബാറ്ററികളും വിമാനത്തിലെ ഓവര്‍ഹെഡ് കമ്പാര്‍ട്ടുമെന്റുകളില്‍ സൂക്ഷിക്കാനും അനുവാദമില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Power Bank Catches Fire On IndiGo Hyderabad-Chandigarh Flight During Halt. power bank carried by a passenger caught fire onboard an IndiGo flight operating from Hyderabad to Chandigarh, prompting swift action by the crew.
