ഗള്‍ഫ് രാജ്യങ്ങളില്‍ മാറ്റിവെച്ച കേരളാ സിലബസ് പ്ലസ് വണ്‍ പരീക്ഷകള്‍ ജൂണില്‍

1q 10

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ യുദ്ധം മൂലം മുടങ്ങിയ കേരളാ സിലബസ് പ്ലസ് വണ്‍ പരീക്ഷകള്‍ ജൂണില്‍ നടക്കും. സേ പരീക്ഷക്ക് ഒപ്പമായിരിക്കും പരീക്ഷകള്‍ നടക്കുക. പ്രത്യേകമായി ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്താനും ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷാഫലം ഒന്നാം വര്‍ഷ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

ഒന്നാം വര്‍ഷ പരീക്ഷയുടെ മാര്‍ക്കുകള്‍ പരിഗണിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമ്പോള്‍ പരീക്ഷയെഴുതേണ്ട 592 വിദ്യാര്‍ഥികളില്‍ 470 പേര്‍ക്ക് ഉപരിപഠനത്തിന് യോഗ്യത ലഭിക്കും. അതേസമയം ബാക്കി വരുന്ന 122 വിദ്യാര്‍ത്ഥികള്‍ക്ക് ജയിക്കാനുള്ള 30 ശതമാനം മാര്‍ക്ക് നല്‍കാന്‍ എന്ത് നടപടി സ്വീകരിക്കണമെന്ന തീരുമാനം സര്‍ക്കാര്‍ പരീക്ഷാ ബോര്‍ഡിന് വിട്ടു. ഒന്നാം വര്‍ഷ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന റിസള്‍ട്ടില്‍ തൃപ്തിയില്ലാത്തവര്‍ക്ക് ജൂണില്‍ സേ പരീക്ഷക്കൊപ്പം പരീക്ഷ എഴുതാന്‍ അവസരം നല്‍കും. ഇത് ആദ്യ ചാന്‍സായാണ് പരിഗണിക്കുക.

കേരളത്തില്‍ നിന്ന് ഏതെങ്കിലും ആവശ്യത്തിന് ഗള്‍ഫില്‍ പോയി യുദ്ധകാലത്ത് കുടുങ്ങിയ വിദ്യാര്‍ഥികളുണ്ടെങ്കില്‍ അവരുടെ പ്ലസ്ടു പരീക്ഷാഫലവും ഗള്‍ഫിലെ വിദ്യാര്‍ഥികളുടേതിന് സമാനമായി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് ഹാള്‍ടിക്കറ്റ്, പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയ രേഖകള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തി അപേക്ഷ നല്‍കണം. ഹയര്‍സെക്കന്‍ഡറി പരീക്ഷ പൂര്‍ത്തിയാക്കി വിഷയങ്ങള്‍ നഷ്ടപ്പെട്ട കംപാര്‍ട്ടുമെന്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പരീക്ഷയെഴുതാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍ അവരുടെ റിസല്‍ട്ട് മുന്‍വര്‍ഷങ്ങളിലെ മികച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കും. ഇവര്‍ക്കും സേ പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
postponed kerala syllabus plus one exams in gulf countries will conduct on june 2026

You May Also Like

  • കുവൈത്തില്‍ ഭൂചലനം

  • വീണ്ടും മിസൈലാക്രമണം; യുഎഇയില്‍ സ്‌കൂളുകള്‍ ഓണ്‍ലൈനിലേക്ക് മാറി

  • യുഎഇയില്‍ വീണ്ടും മിസൈലാക്രമണം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading