ദോഹ: 35ാമത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം (DIBF) മെയ് 14 ന് ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മെയ് 23 വരെ പുസ്തകോത്സവം നീണ്ടുനില്‍ക്കും.
36 രാജ്യങ്ങളും 515 പ്രസാധക സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം ഈ വര്‍ഷമുണ്ടാകും. 910 ബൂത്തുകളിലായി നിരവധി പ്രസിദ്ധീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കും. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സൗഹൃദ, സഖ്യ രാഷ്ട്രങ്ങളുടെ എംബസികള്‍ എന്നിവയില്‍ നിന്നുള്ള പങ്കാളിത്തവും പരിപാടിയില്‍ ഉള്‍പ്പെടും.
ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ 9 മണിമുതല്‍ രാത്രി 10 മണിവരേയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷം 3 മണിമുതല്‍ രാത്രി 10 മണിവരേയും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The 35th edition of the Doha International Book Fair will be held at the Doha Exhibition and Convention Center from May 14 to 23, 2026, from 9:00 a.m. to 10:00 p.m., and on Fridays from 3:00 p.m. to 10:00 p.m.
