ദോഹ: ഖത്തറിലുള്ളവര്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി അധികൃതര്‍. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ കടലില്‍ തിരിച്ചറിയാത്ത വസ്തുക്കളോ മിസൈലുകളുടെയോ മറ്റ് ആകാശ വാഹനങ്ങളുടെയോ അവശിഷ്ടങ്ങളോ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരത്തിലുള്ള അജ്ഞാത വസ്തുക്കളുടെ സമീപത്തേക്ക് പോകരുതെന്നും സ്പര്‍ശിക്കുകയോ നീക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് കടല്‍ യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.
അംഗീകൃത നടപടിക്രമങ്ങള്‍ക്കനുസൃതമായി യോഗ്യതയുള്ള അധികാരികള്‍ മാത്രമേ അത്തരം വസ്തുക്കളോ അവശിഷ്ടങ്ങളോ കൈകാര്യം ചെയ്യാവൂ എന്നും മന്ത്രാലയം ഔദ്യോഗിക പ്ലാറ്റ്ഫോമുകളില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന അപകടകരമായ വസ്തുക്കള്‍ അത്തരം അവശിഷ്ടങ്ങളില്‍ അടങ്ങിയിരിക്കാമെന്നും അജ്ഞാത വസ്തുക്കള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ 999 എന്ന നമ്പറില്‍ വിളിച്ച് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Interior, Qatar urges the public to immediately report any unknown objects or unidentified debris suspected of being linked to the interception of missiles or drones within the state's territorial waters.
