തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ ക്ഷേമനിധിയില്‍ അംശദായ കുടിശ്ശികയുളള അംഗങ്ങള്‍ക്ക് കുടിശ്ശികയിന്‍ മേലുള്ള പിഴപലിശ നിരക്കില്‍ നിലവില്‍ അനുവദിച്ചിട്ടുളള താല്‍ക്കാലിക ഇളവ് മാര്‍ച്ച് 31 ന് അവസാനിക്കും. പെന്‍ഷന്‍ പ്രായം പൂര്‍ത്തിയാകാത്ത അംഗങ്ങള്‍ക്ക് പ്രസ്തുത ഇളവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇന്ദുലേഖ ഐ.വി അറിയിച്ചു.
അംഗങ്ങള്‍ക്ക് അംശാദായവും പിഴ പലിശയും ഓണ്‍ലൈനായി ഒടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറായ 18008908281 യിലോ തിരുവനന്തപുരം കോള്‍ സെന്റര്‍ 0471-2465500 +91-7736850515 (വാട്‌സ്ആപ്പ്) നമ്പറുകളില്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്. +91-7736850515 നമ്പരില്‍ കോള്‍ സേവനം ലഭിക്കില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
