ചർച്ച പരാജയപ്പെട്ടെന്ന ഓൺലൈൻ റിപ്പോർട്ടുകൾ തള്ളി ഖത്തർ

InShot 20261107 124628628

ദോഹ: അമേരിക്കയും ഇറാനും തമ്മിൽ കരാറിലെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി പറഞ്ഞതായി വന്ന ഓൺലൈൻ റിപ്പോർട്ടുകൾ ഖത്തർ തള്ളി. ഇത്തരം റിപ്പോർട്ടുകൾ “തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്” എന്നും ഖത്തർ വ്യക്തമാക്കി.

യുദ്ധവും സംഘർഷങ്ങളും തുടരുന്നതിൽ നിന്ന് നേട്ടമുണ്ടാക്കുന്നവരാണ് പരാമർശങ്ങളെ ഉദ്ദേശ്യപൂർവ്വം വളച്ചൊടിച്ചതെന്നും ഖത്തർ അന്താരാഷ്ട്ര മാധ്യമ ഓഫീസ് (International Media Office) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വ്യാജ അക്കൗണ്ടുകളാണ് ഇത്തരം അവകാശവാദങ്ങൾ പ്രചരിപ്പിച്ചതെന്നും, ഇത് അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇരുപക്ഷവും ഒരു കരാറിലെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like