മിസൈലാക്രമണത്തിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിച്ചു; യുഎഇയില്‍ 10 പേര്‍ അറസ്റ്റില്‍

1q 52

അബുദാബി: യുഎഇയില്‍ നടക്കുന്ന സംഭവങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളും ഉള്ളടക്കവും സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച പത്ത് പേര്‍ അറസ്റ്റിലായി. വിവിധ രാജ്യക്കാരായ പത്ത് പേരാണ് പിടിയിലായത്.

രാജ്യത്തിനുള്ളില്‍ നടക്കുന്നതെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സൃഷ്ടിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി. രാജ്യത്തെ പ്രമുഖ ലാന്‍ഡ്മാര്‍ക്കുകളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങള്‍, വ്യാപകമായ തീപിടുത്തങ്ങള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പുക എന്നിവയും കൃത്രിമമായി നിര്‍മ്മിച്ച ഇത്തരം വീഡിയോകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികളെ അടിയന്തര വിചാരണയ്ക്ക് അയച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading