തിരുവനന്തപുരം: നോർക്ക കെയർ 2026–27 പദ്ധതിയിലെ കുത്തനെയുള്ള പ്രീമിയം വർധനക്കെതിരെ പ്രവാസി ലീഗൽ സെൽ നൽകിയ റിട്ട് ഹരജിയിൽ, എത്രയും പെട്ടന്ന്, പരമാവധി ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. പ്രവാസി ലീഗൽ സെല്ലിനോടൊപ്പം മുസ്തഫ തൊണ്ടിയിൽ, അബ്ദുൾ ഹക്കീം
എന്നിവരാണ് കോടതിയെ സമീപിച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനം നോർക്ക സെക്രട്ടറി പരിഗണിച്ച്, ഹരജിക്കാരെയും മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും ഹീയറിങ് നടത്തിയതിനുശേഷം അനുസൃതമായി തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിക്കുന്നത്. സർട്ടിഫൈഡ് കോപ്പി ലഭിക്കുന്ന തീയതി മുതൽ എത്രയും പെട്ടെന്ന്, പരമാവധി ആറാഴ്ചയ്ക്കകം തീരുമാനം എടുക്കേണ്ടതാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
