തടവ് ശിക്ഷയ്ക്കിടെ രോഗബാധ; മലയാളി പ്രവാസി സൗദിയിൽ മരിച്ചു

InShot 20261107 142821220

റിയാദ്: സൗദി അറേബ്യയിൽ ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി പ്രവാസി രോഗബാധയെത്തുടർന്ന് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ധീൻ (42) ആണ് റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വാഹനത്തിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്നാണ് ശിക്ഷ വിധിച്ചത്.


എട്ടുവർഷത്തോളമായി സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സജീദ്, 2024 ഒക്ടോബറിലാണ് റിയാദിൽ വെച്ച് വാഹനപരിശോധനയ്ക്കിടെ നിരോധിത വസ്തുക്കൾ കൈവശം വച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായത്. തുടർന്ന് കേസിൽ കോടതി ഏഴുവർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷാകാലയളവിൽ ഒരു വർഷം പിന്നിട്ടതോടെ ജയിലിൽ വെച്ച് രക്തം ഛർദിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ കരൾ അർബുദമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നടപടികൾ പൂർത്തിയായ മൃതദേഹം ദമാം വഴി നാട്ടിലേക്ക് അയക്കും.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like