ദോഹ: ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ നിലവിലെ സാഹചര്യത്തില്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ഖത്തര്‍ ഇന്ത്യന്‍ എംബസി. ഖത്തറിലെ അബു സംമ്ര അതിര്‍ത്തിയിലൂടെയോ സൗദി അറേബ്യയിലെ സാല്‍വ വഴിയോ നാട്ടിലേക്ക് കരമാര്‍ഗം പോകുന്നവര്‍ക്കാണ് എംബസി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഈ വഴികളിലൂടെ കടന്നുപോകുന്നവര്‍ക്ക് അനുബന്ധ നിര്‍ബന്ധിത അനുമതികള്‍ നേടുന്നതിന് 48 മണിക്കൂര്‍ സമയം ആവശ്യമാണ്. എംബസി നല്‍കിയിട്ടുള്ള ലിങ്കിലൂടെ https://forms.gle/oTwqEQYa4z22oX4W7 ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണമെന്നും എംബസി അറിയിച്ചു.

അതിര്‍ത്തിയിലൂടെയുള്ള യാത്രയില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം:
- പാസ്‌പോര്‍ട്ട് & അംഗീകരിച്ച ട്രാന്‍സിറ്റ് വിസ – സൗദി അധികൃതര്‍ അംഗീകരിച്ച വിസ കയ്യില്‍ ഉണ്ടായിരിക്കണം അല്ലെങ്കില്‍ എംബസില്‍ നിന്നുള്ള താല്‍ക്കാലിക ട്രാന്‍സിറ്റ് വിസ നിര്‍ബന്ധമാണ്.
- സ്ഥിരീകരിച്ച വിമാന ടിക്കറ്റ്: റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സ്ഥിരീകരിച്ച വിമാന ടിക്കറ്റ് കയ്യില്‍ ഉണ്ടായിരിക്കണം. 96 മണിക്കൂര്‍ കാലവധിയുള്ള താല്‍ക്കാലിക ട്രാന്‍സിറ്റ് വിസ ഇല്ലാത്തവര്‍ക്ക് സൗദിയില്‍ ഇമിഗ്രിഷേന്‍ ലഭിക്കില്ല.
അതിര്‍ത്തി/ ബോര്‍ഡറില്‍ ചെയ്യേണ്ടത്:
- ബസ്/ ഗ്രൂപ്പ്: അബു സംമ്ര അതിര്‍ത്തിയിലെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫിസില്‍ അനുബന്ധ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക.
- സ്വകാര്യ വാഹനം (സെഡാന്‍/ എസിയുവി) – അതിര്‍ത്തിയിലെ ചെക്ക് പോയിന്റുകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
- ട്രാന്‍സ്‌പോര്‍ട്ടേഷന്‍ – യാത്രയ്ക്കായി അംഗീകാരമുള്ള ട്രാവല്‍ ഏജന്‍സികളെ മാത്രം ബന്ധപ്പെടുക. സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് അതിര്‍ത്തി കടക്കാനുള്ള പെര്‍മിറ്റ് നിര്‍ബന്ധമാണ്. വെഹിക്കിള്‍ ഇന്‍ഷുറന്‍സ്, ഡ്രൈവര്‍ക്ക് സാധുതയുള്ള വിസ ഉണ്ടോ എന്നും കൃത്യമായി പരിശോധിക്കുക.
- ട്രാവല്‍ വിന്‍ഡോ – അതിര്‍ത്തിയിലൂടെ പോകുന്നവര്‍ രാവിലെ ആറ് മണിക്കും രാത്രി എട്ട് മണിക്കും ഇടയില്‍ (6.00AM- 8.00pm) സഞ്ചരിക്കുക. ഇതാണ് സൗദി അതോറിറ്റിയില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പറ്റിയ സമയക്രമം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
