ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി

1q 55

ദുബായ്: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) അറിയിച്ചു. ഖത്തര്‍, ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളാണ് റദ്ദാക്കിയത്.

നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷകള്‍ നടത്തുന്നതിന്റെ സാധ്യതകള്‍ അവലോകനം ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ മാറ്റിവച്ച പരീക്ഷകള്‍ ഉള്‍പ്പെടെ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയിരിക്കുന്നുവെന്നും സിബിഎസ്ഇ സര്‍ക്കുലറിലൂടെ അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 9 വരെ നേരത്തെ മാറ്റിവെച്ച പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം റദ്ദാക്കപ്പെട്ട പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുന്ന രീതി പിന്നീട് പ്രത്യേകം അറിയിക്കും. കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യഥാസമയം അറിയിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സന്യം ഭരദ്വാജ് വ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അതത് പ്രാദേശിക ഓഫീസുകള്‍ക്കും ഇത് സംബന്ധിച്ച് സിബിഎസ്ഇ ബോര്‍ഡ് ഈ വിവരം കൈമാറിയിട്ടുണ്ട്. ഗള്‍ഫില്‍ മാര്‍ച്ച് 2 മുതല്‍ 11 വരെ നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകള്‍ ബോര്‍ഡ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading