ദോഹ: ഖത്തറില്‍ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം, 2026 മാര്‍ച്ച് 20ന് ആയിരിക്കും ഈദുല്‍ ഫിത്തറെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു. ശവ്വാല്‍ മാസത്തിന്റെ ആദ്യ ദിവസവും ഈദ് അല്‍-ഫിത്തറിന്റെ ആദ്യ ദിവസവും മാര്‍ച്ച് 20 വെള്ളിയാഴ്ച ആയിരിക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു.
ഈ വര്‍ഷത്തെ ശവ്വാല്‍ മാസത്തിന്റെ ചന്ദ്രക്കല മാര്‍ച്ച് 19 വ്യാഴാഴ്ച ദോഹ പ്രാദേശിക സമയം പുലര്‍ച്ചെ 4:24 ന് ഖത്തര്‍ ആകാശത്ത് ദൃശ്യമാകുമെന്നും ക്യുസിഎച്ച് അറിയിച്ചു.
ശവ്വാല്‍ മാസത്തിന്റെ ആരംഭം സംബന്ധിച്ച അന്തിമ തീരുമാനം ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റ് ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റിയുടെ അധികാരപരിധിയിലാണെന്നും ഹൗസ് കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
