ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രതിമാസ സാഹിത്യസദസ്സും പുസ്തകചർച്ചയും സംഘടിപ്പിച്ചു. എഫ്സിസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഖിയാഫ് പ്രസിഡന്റ് ഡോ. സാബു കെ.സി.യുടെ ‘ഹർഷവർഷം’ എന്ന കവിതാസമാഹാരവും ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലും ചർച്ച ചെയ്തു. “ഹർഷവർഷം” അവലോകനം അസീസ് മഞ്ഞിയിലും ആത്രേയകം ആസ്വാദനം ഷൈജു ധമനിയും നിർവഹിച്ചു.
ഹബീബുർ റഹ്മാൻ കിഴിശ്ശേരി, ഷഫീക്ക് അറക്കൽ, അൻസാർ അരിമ്പ്ര, സ്മിത പൗലോസ് എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു. ഖിയാഫ് വൈസ് പ്രസിഡൻറ് അഷ്റഫ് മടിയാരി അധ്യക്ഷത വഹിച്ച പരിപാടിയിൽ വാളൂരാൻ മോഡറേറ്ററായി. ഷംല ജഹ്ഫർ സ്വാഗതവും നജിത പുന്നയൂർക്കുളം നന്ദിയും പറഞ്ഞു.
വായനയുടെ വെളിച്ചത്തിൽ കൃതികളെ അടുത്തറിയാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കിയ സാഹിത്യസദസ്സിൽ ഗ്രന്ഥകാരൻ സാബു കെ.സി. പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. എഴുത്തുകാരി ആർ. രാജശ്രീയുടെ ആശംസാ ശബ്ദസന്ദേശം സദസ്സിൽ കേൾപ്പിക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
