ദോഹ: ഖത്തർ ഉൾപ്പെടെയുള്ള ഒമ്പത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ച് അമേരിക്ക. സൗദി-ഹൂതി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്.
ഖത്തർ, ഇറാഖ്, ബഹ്‌റൈൻ, ഒമാൻ, സൗദി അറേബ്യ, ഇറാൻ, ലെബനൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് നയതന്ത്ര ദൗത്യ മേഖലയിലെ അമേരിക്കക്കാരോട് കൂടുതൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
അപ്രതീക്ഷിതമായ സാഹചര്യം നിലനിൽക്കുന്നതിനാൽ വിമാന സർവീസുകൾ പെട്ടെന്ന് റദ്ദാക്കുകയും വ്യോമാതൃതി അടയ്ക്കുകയും യാത്ര തടസ്സം ഉണ്ടാവുകയും ചെയ്യാമെന്നും യു എസ് മുന്നറിയിപ്പ് നൽകി. വലിയ ഒത്തുചേരലുകളും പ്രകടനങ്ങളും ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും അമേരിക്കക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
