ഡല്‍ഹി: ചോദ്യ പേപ്പര്‍ ക്രമക്കേടിന് പിന്നാലെ ഈ വര്‍ഷത്തെ നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി. ഇക്കഴിഞ്ഞ മെയ് 3ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. പുതിയ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം.
മെഡിക്കല്‍ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. പുതിയ ഹാള്‍ടിക്കറ്റും ഉടന്‍ വിതരണം ചെയ്യും. ആദ്യം പരീക്ഷ എഴുതിയവര്‍ പുതുതായി രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ലെന്നും എന്‍ടിഎ (നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി) വ്യക്തമാക്കി.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ അറിയിപ്പ് പ്രകാരം, അന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം നടത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
NTA cancelled NEET UG entrance exam 2026. frest test date tobe announced soon
