ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചത്. വിവാഹ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ ജ്വല്ലറി ഓഹരികള്‍ക്ക് വന്‍ തിരിച്ചടിയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ കമ്പനികളുടെ ഓഹരികളിലും വന്‍ ഇടിവ് രേഖപ്പെടുത്തി.
ആഗോള സാമ്പത്തിക പ്രതിസന്ധിയും വിദേശനാണ്യ ശേഖരത്തിലെ കുറവും ചൂണ്ടിക്കാട്ടിയാണ് സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുമെന്ന ഭയത്തില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിച്ചു. ഇതാണ് ഓഹരി ഇടിവിന് കാരണമായത്.
ആഗോള ഊര്‍ജ്ജ പ്രതിസന്ധിയുടെയും ക്രൂഡ് ഓയില്‍ വിലയുടെയും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ നേരിടുമ്പോള്‍, പെട്രോള്‍-ഡീസല്‍ ഉപഭോഗം കുറയ്ക്കുക, വിദേശ യാത്രകള്‍ മാറ്റിവയ്ക്കുക, ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കുക, സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് ഇന്ത്യക്കാരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്.
ഇന്ത്യ അമേരിക്കന്‍ ഡോളര്‍ നല്‍കിയാണ് സ്വര്‍ണവും ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നത്. സ്വര്‍ണം വാങ്ങുന്നത് കൂടുമ്പോള്‍ രാജ്യത്തെ ഡോളര്‍ ശേഖരം വന്‍തോതില്‍ കുറയും. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ ബാധിക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും കാരണം ഇന്ധന വില കൂടാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ധന ഉപയോഗം കുറയ്ക്കാനും സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കണം എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
കോവിഡ് -19 പാന്‍ഡെമിക് സമയത്ത് സാധാരണമായി മാറിയ വര്‍ക്ക് ഫ്രം ഹോം ക്രമീകരണങ്ങള്‍ പുനരാരംഭിക്കാനും, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പരമാവധിയാക്കാനും, ചരക്ക് നീക്കം റെയില്‍വേയിലേക്ക് മാറ്റാനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Prime Minister Narendra Modi has appealed to Indians to buy less gold and limit foreign travel to deal with a surge in global energy prices because of the continuing crisis in the Middle East.
