ദോഹ: ഖത്തറില്‍ 2025- 2026 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ അവസാന സെമസ്റ്റര്‍ പരീക്ഷകളുടെ പൂര്‍ണ്ണ ഷെഡ്യൂള്‍ പുറത്തിറക്കി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) . വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരീക്ഷാ തയ്യാറെടുപ്പുകള്‍ നേരത്തെ ആരംഭിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
രണ്ടാം സെമസ്റ്റര്‍ അവസാന പരീക്ഷകളുടെ ഷെഡ്യൂളുകള്‍ സ്വയം പരിചയപ്പെടുത്താനും വിദ്യാര്‍ത്ഥികളുടെ തയ്യാറെടുപ്പിനെ പിന്തുണയ്ക്കുന്നതും മികച്ച ഫലങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതുമായ രീതിയില്‍ പഠന സമയം ക്രമീകരിക്കാനും വിദ്യാര്‍ത്ഥികളെ പ്രോത്സാഹിക്കുന്നതാണ് പുതിയ നടപടി. മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൂര്‍ണ്ണമായ പരീക്ഷാ ഷെഡ്യൂള്‍ കാണാന്‍ സാധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Education and Higher Education (MoEHE), in Qatar released the full schedule for end-of-school-semester examinations for the 2025-2026 academic year, urging students and parents to begin preparations early
