തൃശ്ശൂര്‍: തൃശ്ശൂരിലെ പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. നിലവില്‍ ആറ് പേരുടെ മരണം സ്ഥിരീകരിച്ചതയാണ് റിപ്പോര്‍ട്ട്. നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. പത്ത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. 18 പേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന്, ഏപ്രില്‍ 21, ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തുടര്‍ച്ചയായി സ്ഫോടനം ഉണ്ടാകുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. തൃശൂര്‍ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സാമ്പിള്‍ പുരയിലാണ് അപകടം ഉണ്ടായത്. അഞ്ച് താത്ക്കാലിക പുരകളിലായായിരുന്നു പടക്ക നിര്‍മാണം നടന്നിരുന്നത്. അഞ്ചിടത്തും തീ പടര്‍ന്നു. പ്രദേശത്ത് ഇപ്പോഴും സ്‌ഫോടനം നടക്കുകയാണ്. സ്‌ഫോടന വസ്തുക്കള്‍ നിര്‍വീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവര്‍ത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്.
അതേസമയം പടക്ക നിര്‍മാണ ശാലയില്‍ എത്ര പേര്‍ ജോലിക്ക് ഉണ്ടായിരുന്നു എന്നതില്‍ ഇതുവരേയും വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങള്‍ പലയിടത്തു നിന്നായി കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പ്രാഥമിക നിഗമനം. പ്രധാന വെടിക്കെട്ടിന് വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്നും വെടിക്കെട്ട് പുരയിലുണ്ടായിരുന്നെന്നാണ് വിവരം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
A major explosion in Mundathikode, Thrissur, firecracker facility for thrissur pooram has turned into a serious tragedy as the death toll increased to five.
