ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്താന്‍ ഇനി ഏളുപ്പം; നൂലാമാലകള്‍ ഒഴിവാക്കി

1q 77

തിരുവനന്തപുരം: കേരളത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്തല്‍ വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. ജനന-മരണ രജിസ്‌ട്രേഷനുകളിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്താന്‍ സാക്ഷ്യപത്രത്തിനായി ഇനി ഓഫിസുകള്‍ കയറിയിറങ്ങേണ്ടി വരില്ല. സാക്ഷ്യപത്രത്തിന് പകരം രണ്ട് വ്യക്തികളുടെ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ തിരുത്തിനല്‍കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ജനന രജിസ്‌ട്രേഷനില്‍ മാതാപിതാക്കളുടെ പേര് തിരുത്താന്‍ നിലവില്‍ നോട്ടറി, രണ്ട് ഗസ്റ്റഡ് ഓഫിസര്‍മാര്‍, വില്ലേജ് ഓഫിസര്‍ എന്നിവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചാണ് ഇതുവരെ തിരുത്തല്‍ വരുത്തിയിരുന്നത്. മാതാപിതാക്കളുടെ പേരിലെ തെറ്റ്, ഇനിഷ്യല്‍ ചേര്‍ക്കല്‍, വിവാഹ ശേഷം ഭാര്യയുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കല്‍, മേല്‍വിലാസത്തിലുണ്ടാവുന്ന അക്ഷരം തുടങ്ങിയവ തിരുത്തുന്നതിനും പുതിയവ ചേര്‍ക്കുന്നതിനുമാണ് വലിയ നടപടിക്രമങ്ങള്‍ ഉണ്ടായിരുന്നത്.

ശരിയായ വിവരങ്ങള്‍ എന്താണെന്ന് തെളിയിക്കുന്ന രേഖകള്‍ക്കൊപ്പം രണ്ട് വ്യക്തികളുടെ പ്രസ്താവനകള്‍ കൂടി സമര്‍പ്പിച്ചാല്‍ രജിസ്ട്രാര്‍ക്ക് അപേക്ഷകളില്‍ തിരുത്തല്‍ വരുത്തുന്നതിന് പുതിയ ഭേദഗതികള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കാനാകും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The procedures for correcting errors in the names of parents on birth certificates have been simplified in Kerala. No certificate required

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading