ദോഹ: ഖത്തറില്‍ വേനല്‍ക്കാല തൊഴില്‍ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം. വേനല്‍ക്കാല ജോലി സമയ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വേനല്‍ക്കാലത്തെ ചൂടിന്റെ ആഘാതത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. തൊഴിലാളികളുടെ ജോലിസ്ഥലങ്ങളില്‍ നേരിട്ട് എത്തിയുള്ള പരിശോധനാ കാമ്പയിനും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
ചൂട് കൂടിയ (പീക്ക് ഹീറ്റ്) സമയങ്ങളില്‍ ഔട്ട്ഡോര്‍ ജോലികള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചാല്‍ ജോലിസ്ഥലം താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ തൊഴില്‍ മന്ത്രിക്ക് ഉത്തരവിടാമെന്ന് മന്ത്രാലയത്തിലെ പരിശോധനാ കാമ്പയിന് അധികൃതര്‍ അറിയിച്ചു.
നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളില്‍ മാത്രമല്ല, മതിയായ വായുസഞ്ചാരമില്ലാത്തതും ജീവനക്കാരെ ചൂടില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുള്ളതുമായ അടച്ചിട്ട സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്.
രാവിലെ 10 മണി വരെ തൊഴിലാളികള്‍ക്ക് ജോലികള്‍ ചെയ്യാന്‍ അനുവാദമുണ്ട്. അതിനുശേഷം ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദേശം. താപനില കുറയാന്‍ തുടങ്ങുന്ന വൈകുന്നേരം 3:30 മുതല്‍ ജോലികള്‍ വീണ്ടും പുനരാരംഭിക്കാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Labour has reaffirmed its commitment to protecting workers from heat stress during the summer season through a combination of strict enforcement measures, regular inspections and expanded awareness campaigns, including the launch of a new “Campaign Ambassadors” initiative aimed at reaching workers directly at their workplaces. if a violation is confirmed, the Minister of Labour may order the temporary closure of the worksite where the breach occurred.
