ദോഹ: ഖത്തറില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കും നിരീക്ഷണ ക്യാമറകള്‍ക്കുമായി അംഗീകൃത കമ്പനികളെ മാത്രം സമീപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. അംഗീകൃത കമ്പനികളുടെ പട്ടിക നേടുന്നതിനുള്ള സംവിധാനവും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 162 കമ്പനികള്‍ക്ക് രാജ്യത്ത് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രതിമാസം കമ്പനികളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് അംഗീകരിച്ചിട്ടുള്ള കമ്പനികളുടെ പട്ടിക ലഭിക്കും. വെബ്‌സൈറ്റില്‍ സെക്യൂരിറ്റി സിസ്റ്റംസ് എന്ന ഓപ്ഷനില്‍ കമ്പനികളുടെ പേരുകള്‍ കാണാന്‍ സാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Interior, Qatar clarifies the mechanism for obtaining the list of approved companies for security systems and surveillance cameras
