ഇന്ത്യയിൽ സർക്കാർ ഇമെയിലുകൾക്ക് പുതിയ മുഖം – ZOHO ക്ലൗഡ് അധിഷ്ഠിത സുരക്ഷിത സംവിധാനം

Zoho_corparation

2025 ഒക്ടോബറിൽ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY – Ministry of Electronics and Information Technology) ലെഗസി ഇ-മെയിൽ സംവിധാനത്തെ ക്ലൗഡ് അധിഷ്ഠിതവും സുരക്ഷിതവും സ്കെയിലബിൾ ആയതുമായ ഒരു സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

തദ്ദേശീയ കമ്പനിയായ Zoho Corporation Ltd. ലിമിറ്റഡ് നടത്തുന്ന ക്ലൗഡ് അധിഷ്ഠിത ആശയവിനിമയ പ്ലാറ്റ്‌ഫോമിലേക്ക് 16.68 ലക്ഷത്തിലധികം സർക്കാർ ഇമെയിൽ ഐഡികൾ മാറ്റിയതായി ലോക്‌സഭയിലെ MeitY വെളിപ്പെടുത്തി.

2023-ൽ, സുരക്ഷിത മെയിൽ സേവനങ്ങൾക്കായി ടെൻഡറിലൂടെ Zohaയെ തിരഞ്ഞെടുക്കുവായിരുന്നു, NIC നിർവചിച്ചിരിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും വിലയിരുത്തി വിജയിച്ചതിനെ തുടന്ന് ടെൻഡർ ബിഡ് ചെയ്തു സ്വന്തമാകുവായിരുന്നു.

MeitY പ്രകാരം, ഇമെയിൽ സിസ്റ്റം NIC-CERT സെക്യൂരിറ്റി ഇൻഫർമേഷൻ ആൻഡ് ഇവന്റ് മാനേജ്മെന്റ് (SIEM – Security Information and Event Management) സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ, phishing, malware, data loss (DLP) എന്നിവ തടയുന്നതിന് സിസ്റ്റത്തിന് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA), മൊബൈൽ ഉപകരണ മാനേജ്മെന്റ് (MDM – mobile device management), വിപുലമായ ഭീഷണി സംരക്ഷണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

English Summary:
The Ministry of Electronics and Information Technology (MeitY) has migrated over 1.66 million government email accounts to a secure cloud platform operated by Zoho Corporation. The upgraded system features advanced security measures, improving efficiency and strengthening cybersecurity in government communications.

You May Also Like